കൊച്ചി: എസ്.സ്.സി.ഇ.ആർ.ടി കേരളയിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്. മലയാളം, ബയോളജി, സംസ്‌കൃതം, സോഷ്യല്‍ സയൻസ്, ഫിസിക്കല്‍ എഡ്യൂക്കേഷൻ, കൊമേഴ്‌സ്, എഡ്യുക്കേഷൻ ടെക്‌നോളജി, റിസർച്ച് & പബ്ലിക്കേഷൻ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം.
സർക്കാർ സ്‌കൂളുകള്‍, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സർക്കാർ കോളേജുകള്‍, സർക്കാർ ട്രെയിനിംഗ് കോളേജുകള്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ഫുള്‍ടൈം അദ്ധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഫെബ്രുവരി 25 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scert.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


