കുമരകം: കുമരകത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിക്ക് വഴികാട്ടാൻ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച സി എം കിഡ്സ് സ്കോളർഷിപ്പ് മാതൃകാപരീക്ഷ വൻ വിജയമായി. വിവിധ സ്കൂളുകളിൽ നിന്നായി 101 കുട്ടികൾ പരീക്ഷയെഴുതി. രാവിലെയും ഉച്ചകഴിഞ്ഞുമായി 2 ഘട്ടങ്ങളിലായിരുന്നു പരീക്ഷ. എസ് കെ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പരീക്ഷ ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷെറഫ് പി ഹംസ ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് സിബി ജോർജ് അധ്യക്ഷനായി. കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ പരീക്ഷാ നടത്തിപ്പ് വിശദീകരിച്ചു. സെക്രട്ടറി മഹേഷ് ബാബു സ്വാഗതവും കോ-ഓർഡിനേറ്റർ ജി പ്രവീൺ നന്ദിയും പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ നിഫി ജേക്കബ്, സംഘം ട്രഷറർ എം ആർ പ്രമോദ് എന്നിവർ സംസാരിച്ചു. മാതൃകാ പരീക്ഷയിൽ വിജയികളാകുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും മൊമൻ്റൊയും പിന്നീട് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.





