ചങ്ങനാശേരി: എസ് എൻ ഡിപി യോഗം യൂത്ത്മൂവ്മെന്റ് ചങ്ങനാശ്ശേരി യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ചമ്പക്കര ലെജൻഡ് ഫുട്ബോൾ ടർഫിൽ വെച്ച് ലഹരിക്കെതിരെ ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രഥമ ഡോക്ടർ പൽപ്പു സ്മാരക എവറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. ചീഫ് വിപ്പ് . പ്രൊഫസർ എൻ ജയരാജ് ടൂർണ്ണമെൻ്റ് കിക്ക്ഓഫ് നിർവഹിച്ചു. യൂത്ത് മൂവ്മെൻ്റ് താലുക്ക് യൂണിയൻ ചെയർമാൻ രമേശ് കൊച്ചേരി ആദ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ലഹരി വിരുദ്ധ സന്ദേശവും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാക്ഷണവും നടത്തി.
വിവിധ ശാഖകളിൽ നിന്നുള്ള നൂറിൽ അധികം പ്രവർത്തകർ പങ്കെടുത്ത ടൂർണമെൻ്റിൽ തൃക്കൊടിത്താനം യൂത്ത് മൂവ്മെൻ്റ് ടീമിനെ രണ്ട് ഗോളുകൾക്ക്. പരാജയപ്പെടുത്തി ആനന്ദാശ്രമം യൂത്ത് മൂവ്മെൻ്റ് പ്രഥമ ടൂർണമെൻ്റിൽ വിജയികളായി, വിജയികൾക്കുള്ള സമ്മാനദാനം ബഹു. യൂണിയൻ വൈസ് പ്രസിഡൻറ് പി. എം ചന്ദ്രൻ നിർവഹിച്ചു, ഭീമ ജ്വൽസ് കോട്ടയം മാർക്കറ്റിംഗ് ഹെഡ് രാഹുൽ ആശംസകൾ അറിയിച്ചു യൂത്ത് മൂവ്മെൻ്റ് താലുക്ക് കൺവീനർ അജിത്കുമാർ യോഗത്തിന് സ്വാഗതവും,വൈസ് ചെയർമാൻ സരുൺ ചേകവർ നന്ദിയും അറിയിച്ച യോഗത്തിൽ താലുക്ക് യൂണിയൻ ഭാരവാഹികളായ സബിൽ ചീരഞ്ചിറ, വൈശാൽ ബാബു, എന്നിവർ സന്നിഹിതരായിരുന്നു.


