സി എം കിഡ്സ് സ്കോളർഷിപ്പ് (LSS, USS) മാതൃകാപരീക്ഷയിൽ പങ്കെടുത്തത് 101 കുട്ടികൾ

കുമരകം: കുമരകത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിക്ക് വഴികാട്ടാൻ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച സി എം കിഡ്സ് സ്കോളർഷിപ്പ് മാതൃകാപരീക്ഷ വൻ വിജയമായി.  വിവിധ സ്കൂളുകളിൽ നിന്നായി 101 കുട്ടികൾ പരീക്ഷയെഴുതി. രാവിലെയും ഉച്ചകഴിഞ്ഞുമായി 2 ഘട്ടങ്ങളിലായിരുന്നു പരീക്ഷ. എസ് കെ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പരീക്ഷ ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷെറഫ് പി ഹംസ ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് സിബി ജോർജ് അധ്യക്ഷനായി. കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ  പരീക്ഷാ നടത്തിപ്പ് വിശദീകരിച്ചു. സെക്രട്ടറി മഹേഷ് ബാബു സ്വാഗതവും  കോ-ഓർഡിനേറ്റർ ജി പ്രവീൺ നന്ദിയും പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ നിഫി ജേക്കബ്, സംഘം ട്രഷറർ എം ആർ പ്രമോദ് എന്നിവർ സംസാരിച്ചു.  മാതൃകാ പരീക്ഷയിൽ വിജയികളാകുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും മൊമൻ്റൊയും പിന്നീട് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles