ചങ്ങനാശ്ശേരി: അവകാശനിഷേധങ്ങൾക്കെതിരെ പൗരാവകാശ ജാഥ എന്ന തലക്കെട്ടിൽ എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡണ്ട് അനീഷ് തെങ്ങണ നയിക്കുന്ന ജാഥ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തെങ്ങണ കവലയിൽ നിന്നും എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് അൽത്താഫ് ഹസ്സൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് പതാക കൈമാറി ആരംഭിച്ച ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിക്ക് ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപനയോഗം എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി അസ്ഹാബുൽ ഹഖ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധനിലപാട് കപടമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരെ എസ്ഡിപിഐ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം വൈസ് പ്രസിഡണ്ട് അൻസാരി കെ എ ജാഥാ വൈസ് ക്യാപ്റ്റനായി മണ്ഡലം സെക്രട്ടറി അജ്മൽ കേസ് ജാഥ കോഡിനേറ്ററായും നടത്തിയ വാഹനജാഥയിൽ റഷീദ് കുന്നൻ, അൻസൽ അസീസ്, അനീഷ് പി എ തുടങ്ങിയവർ സംസാരിച്ചു.
എസ് ഡി പി ഐ പൗരാവകാശ ജാഥ സംഘടിപ്പിച്ചു


