കാസർകോട്: കാസർകോട് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തേഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ചിന്നു പാപ്പു എന്ന രേഷ്മയും സന്തേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടർന്ന് സന്തേഷ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ചിന്നു പാപ്പുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്തോഷിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, യുവതി മരിച്ചതിന്റെ മാനസിക സമ്മർദത്തിലായിരുന്നു സന്തേഷ് എന്നാണ് വിവരങ്ങൾ. ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.


