കോട്ടയം മറിയപ്പള്ളിയിൽ റോഡരിക് കയ്യേറി ആണി വിരിച്ച് വീട്ടുടമസ്ഥൻ; കോട്ടയം മറിയപ്പള്ളി ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് എത്തിയ ഭക്തരുടെ വാഹനങ്ങളുടെ ടയറുകൾ പഞ്ചറായി; പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം: മറിയപ്പള്ളിയിൽ എം.സി റോഡരിക് കയ്യേറി ടൈൽ വിരിച്ച വീട്ടുടമസ്ഥൻ ടൈൽ പാകിയ സ്ഥലത്ത് ആണി വിതറിയതോടെ നിരവധി വാഹനങ്ങളുടെ ടയറും പഞ്ചറായി. മറിയപ്പള്ളി ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കായി എത്തിയ ഭക്തരുടെ വാഹനങ്ങളുടെ ടയറുകൾ അടക്കം പഞ്ചറായി. നിരവധി ആളുകളാണ് ഇതിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഇന്ന് വൈകിട്ടോടെ ക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ വാഹനങ്ങളുടെ ടയറുകളാണ് പഞ്ചറായത്.

Advertisements

എം.സി റോഡരികിൽ മറിയപ്പള്ളിയിൽ ക്ഷേത്രത്തിനു സമീപത്തെ വളവിലായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനു മുന്നിൽ റോഡരിക് ടൈൽ പാകിയിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്തിയിട്ടശേഷം ക്ഷേത്രത്തിൽ പോകുന്നത് പതിവാണ് എന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ക്ഷേത്രത്തിൽ പോകുന്ന ആളുകൾ വാഹനം വീടിനു സമീപത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ വീട്ടുമസ്ഥനാണ് ഇത്തരത്തിൽ ആണി വിതറിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നു മാത്രം ക്ഷേത്രത്തിൽ എത്തിയ നാലോളം കാറുകളുടെ ടയറിൽ ആണി കയറി പഞ്ചറാകുന്ന സാഹചര്യമുണ്ടായതായി പരാതി ഉയർന്നിട്ടുണ്ട്. ടയർ പഞ്ചറായ സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാർ അറിയിച്ചു.

Hot Topics

Related Articles