​ട്രെയിനിംഗ് ഫോർ  കരിയർ എക്സലൻസ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പ്  നടപ്പിലാക്കി വരുന്ന ട്രേസ് (ട്രെയിനിംഗ് ഫോർ  കരിയർ എക്സലൻസ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ. ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിലുള്ള  യുവതീ യുവാക്കൾക്ക്  മാനേജ്‌മെന്റ് ട്രെയിനി ഇന്റേൺഷിപ്പ് നൽകും. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ  (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലാണ് അവസരം. 21-40 വയസുള്ള പട്ടികജാതി വിഭാഗത്തിലുള്ള പി.എസ്.സി അംഗീകൃത എം.ബി.എ. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ.,തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9400068505.

Advertisements

Hot Topics

Related Articles