ദമാം: ഇറാനുമായുള്ള രണ്ടാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മധ്യേഷ്യയില്‍ വ്യോമ, നാവിക, വിന്യാസം ശക്തമാക്കി അമേരിക്ക.യുഎസും, ഇറാനും തമ്മിലുള്ള ആണവനിര്‍വ്യാപന ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും വന്‍നീക്കമാണ് യുഎസ് നടത്തിയിരിക്കുന്നത് .ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങള്‍, ടാങ്കറുകള്‍, ഫൈറ്റർ ജെറ്റുകള്‍ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്.
കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാള്‍ട്ടി വ്യോമത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഓപ്പണ്‍-സോഴ്സ് ഫ്‌ളൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ല്‍ അധികം യുഎസ് കാർഗോ വിമാനങ്ങള്‍ എത്തിയിട്ടുണ്ടെന്നും സിഎൻഎൻ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഴ്ചകളായി ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുകയാണ്. ഇറാനില്‍ ഭരണമാറ്റം ‘സംഭവിക്കാവുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും’ എന്നാണ് ട്രംപ് പറഞ്ഞിരുന്നത്‌ഇറാനില്‍ ഭരണമാറ്റം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള ഭീഷണിയും മേഖലയിലേക്കുള്ള സൈനിക വിന്യാസങ്ങളും മധ്യേഷ്യയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ജനീവയില്‍ നടക്കുന്ന ചർച്ചകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. ഈ ചർച്ചകളില്‍ താൻ പരോക്ഷമായി’ പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു. യുഎസ് ഭാഗത്ത് നിന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകൻ ജാരഡ് കുഷ്‌നറും, ഇറാനില്‍ നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് പ്രധാനമായും ചർച്ചയില്‍ പങ്കെടുക്കുന്നത്.


