കോട്ടയം എസ്.എച്ച് മൗണ്ടിൽ നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി; ബസ് കാത്തു നിന്ന അമ്മയ്ക്കും മകൾക്കും പരിക്ക് ; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിൽ നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി ബസ് കാത്തു നിന്ന അമ്മയ്ക്കും മകൾക്കും പരിക്ക്. രണ്ടു പേരെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം റോഡരികിൽ ബസ് കാത്തു നിന്ന യുവതിയെയും കുഞ്ഞിനെയും ജീപ്പ് ഇടിച്ചു വീഴ്ത്തി. പരിക്കേറ്റ രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ജീപ്പ് ഇടിച്ചു കയറി കടയുടെ ഭാഗം ഏതാണ്ട് പൂർണമായും തകർന്നു. അപകടത്തിൽ കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Advertisements

Hot Topics

Related Articles