പാലാ സെൻ്റ് തോമസ് കോളേജിൽ ലിറ്റേരാ 2026 സാഹിത്യോത്സവവും പുസ്തകമേളയും നടത്തി 

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിൽ ‘ലിറ്റേറാ 2026 എന്ന പേരിൽ സാഹിത്യോത്സവവും പുസ്തകമേളയും  സംഘടിപ്പിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാജോ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകൃതികളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ ദൃശ്യാവിഷ്കരണം,  നൃത്തം, രചനാ മത്സരങ്ങൾ എന്നിവ വിവിധ വേദികളിലായി നടത്തപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ റ വ . ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, റവ. ഫാ. ജൂബിൻ ജേക്കബ്ബ്, സിജു ജോസഫ്, ടെസ്സി പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. കോളേജിലെ സർഗ്ഗം പുസ്തകസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Advertisements

Hot Topics

Related Articles