കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121-ാം വർഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ഉൽസവദിനമായ ഇന്നലെ എസ്കെഎം എച്ച് എസ്സ് എസ്സ് ലെ 121 വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ദൃശ്യ വിസ്മയമായി . വൈകുന്നേരം കൃത്യം 6.20 ന് പ്രത്യേകം തയ്യാറാക്കിയ കളിയരങ്ങിൽ സ്കൂൾ മാനേജർ എ കെ ജയപ്രകാശ്, ഹെഡ് മിസ്ട്രസ് സുജ പി ഗോപാൽ എന്നിവർ ഭദ്രദീപം തെളിച്ചതോടെ കളിയരങ്ങുണർന്നു . കാണികൾക്ക് ദൃശ്യ- ശ്രവ്യ – ആനന്ദ ലഹരിയുടെ വിസ്മയം തീർത്ത മെഗാ തീരുവാതിര അരങ്ങേറി . ശ്രീനാരയണഗുരുസ്വാമികൾ ബാലസുബ്രഹമണ്യ പ്രതിഷ്ഠ നടത്തിയതിന്റെ പിന്നിട്ട നൂറ്റി ഇരുപത്തിയൊന്ന് വർഷങ്ങളുടെ പ്രതികമായാണ് 121 ബാലികമാർ അണിനിരന്നത്. പൂർവ്വ വിദ്യാർത്ഥിയും , മികച്ച കലാകാരിയുമായ ആർച്ച ബൈജുവാണ് മെഗാ തിരുവാതിരയുടെ പരിശീലക.
ഒന്നാം ഉൽസവദിനത്തിലെ തുടർച്ചയായ 5 മണിക്കൂർ സമയം നീണ്ടു നിന്ന നൂപുരം ഫെസ്റ്റ് -2026 എസ്കെഎം എച്ച് എസ്സ് എസ്സ് ലെ വിദ്യാർത്ഥികളുടെ കലാ ശേഷിയുടെ നേർ കാഴ്ച്ചയായി . മുന്നൂറ് കലാപ്രതിഭകൾ 20 ഇനങ്ങളിലായി കലാശേഷി പുറത്തെടുത്തപ്പോൾ അത് നാടിന് ദൃശ്യ വിരുന്നൊരുക്കി . നാടൻ പാട്ട് , കൈകൊട്ടി കളി , ഫ്യൂഷൻ ഡാൻസ് , ക്ലാസിക്കൽ ഡാൻസുകൾ , സിനിമാറ്റിക്ക് ഡാൻസുകൾ, എസ്കെഎം എച്ച് എസ്സ് എസ്സ്ലെ മ്യൂസിക് അദ്ധ്യാപിക ജയശ്രീയും സംഘവും അവതരിപ്പിച്ച ഭജൻസും അരങ്ങേറി.


