കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം ​അഭിമുഖം മാർച്ച് രണ്ടിന് 

കോട്ടയം: കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി.യിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. മാർച്ച് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന്  കോരൂത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷനുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും കോരൂത്തോട് ഗ്രാമപഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.

Advertisements

Hot Topics

Related Articles