പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി വിശ്വാസ സംരക്ഷകനായ മഹാഗുരു : ഡോ.യാക്കോബ് മാർ ഐറേനിയസ് ; കോട്ടയം പഴയ സെമിനാരിയിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ചിത്രം : പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 92-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോബിൻ വർഗീസ്, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, തോമസ് മാർ ഇവാനിയോസ്, ഫാ. ഡോ. ജോസ് ജോൺ, പ്രസാദ് ഏബ്രഹാം നെൽപ്പുരയിൽ എന്നിവർ സമീപം.

Advertisements

കോട്ടയം : മലങ്കരസഭയുടെ വിശ്വാസ സംരക്ഷകനായ മഹാഗുരുവായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി
ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 92-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര സഭയുടെ സ്വാതന്ത്ര്യവും തനിമയും സംരക്ഷിക്കുന്നതിനായി വട്ടശ്ശേരിൽ തിരുമേനി ജീവിതം സമ്പൂർണ്ണമായി സമർപ്പിച്ചുവെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ , കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. ഡോ. ജോസ് ജോൺ, പ്രസാദ് ഏബ്രഹാം നെൽപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles