കോട്ടയം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചന് 113 വർഷം കഠിനതടവും, 3,25,000/- രൂപ പിഴയും. തൃശൂർ ജില്ലയിൽ പഴഞ്ഞി വില്ലേജിൽ, വലിയവളപ്പിൽ വീട്ടിൽ ബബീഷ് വി.എസി(43)നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ ഏഴു വർഷവും ആറു മാസവും കൂടുതൽ തടവ് അധികമായി അനുഭവിക്കണം പിഴത്തുക ഈ കേസ്സിലേ അതിജീവിതക്ക് നൽകുവാൻ കോടതി വിധിച്ചു. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി തൻ്റെ സംരക്ഷണയിൽ കഴിഞ്ഞു വന്നിരുന്ന 12 വയസ്സിൽ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്. 28 സാക്ഷികളും 55 പ്രമാണങ്ങളും 8 തൊണ്ടികളും കോടതി മുമ്പാകെ ഹാജരാക്കി പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്ക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി. ഈ കേസ്സിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് മണിമല പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഷാജിമോൻ ബി, ജയപ്രകാശ് വി.കെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിവർ ആയിരുന്നു. വിക്ടിം കോമ്പൻസേഷൻ ആക്ട് അനുസരിച്ച് വിക്ടിമിന് കോമ്പൻസേഷൻ നൽകുന്നതിന് വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.


