“എന്റെ പാട്ടുകൾ അവസാനിക്കുന്നില്ല; ഈ വർഷം മുഴുവനും ആ ​ഗാനങ്ങളുണ്ടാകും”; ആരാധകർക്ക് വൻ സർപ്രൈസ് നൽകി അര്‍ജിത് സിംഗ്

സം​ഗീതാസ്വാദകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയ വാർത്തയായിരുന്നു ​ഗായകൻ അര്‍ജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇനി പിന്നണി പാടാൻ ഇല്ലെന്നും അർജിത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരാശകൾ പങ്കുവച്ച് ഒട്ടനവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ രണ്ട് മാസത്തിന് ശേഷം നിരാശയിലായിരുന്ന ആരാധകർക്ക് വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് അർജിത് സിം​ഗ്. താൻ പാടാനുള്ള പാട്ടുകൾ ഇനിയും നിറയെ ഉണ്ടെന്നും ഈ വർഷവും ഒരുപക്ഷേ അടുത്ത വർഷവും തന്റെ പുതിയ ​ഗാനങ്ങൾ ആരാധകർക്ക് കേൾക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

“ഈ സന്ദേശം എന്റെ ശ്രോതാക്കൾക്ക് വേണ്ടി മാത്രമാണ്. നിങ്ങൾ എന്റെ ശ്രോതാവല്ലെങ്കിൽ ദയവായി ഇത് വായിക്കരുത്. ഇതെന്റെ അഭ്യർത്ഥനയാണ്. ഹലോ എന്റെ പ്രിയപ്പെട്ടവരെ! ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഈ ക്രൂരമായ ലോകത്ത് നിങ്ങൾ കാണിക്കുന്ന ഈ ദയയ്ക്ക് വളരെയധികം നന്ദി. പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് ഞാൻ നിർത്തിയെങ്കിലും, ബാക്കിയായ ഗാനങ്ങളുടെ പട്ടിക ചെറുതല്ല. എനിക്ക് ധാരാളം ഗാനങ്ങൾ പൂർത്തിയാക്കേണ്ടതായുണ്ട്. ഈ വർഷം മുഴുവനും ആ ​ഗാനങ്ങളുണ്ടാകും. ചിലപ്പോൾ അടുത്ത വർഷവും. നിങ്ങൾ സമാധാനത്തോടെ ഇരിക്കൂ. ഈ പ്ലാറ്റ്ഫോമുകളിൽ നിന്നും പുറത്തുകടക്കുക. വായിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി”, എന്നാണ് അര്‍ജിത് സിംഗ് എക്സ് ഡോട് കോം പ്ലാറ്റ്ഫോമിൽ കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 27നാണ് പിന്നണി ​ഗാനരം​ഗത്ത് നിന്നും താൻ വിരമിക്കുന്നതായി അർജിത് സിം​ഗ് അറിയിച്ചത്. 38-ാം വയസിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ഇത് പിന്നണി ഗാനരംഗത്തുനിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീത മേഖലയില്‍ താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ഇന്‍ഡിപെന്‍ഡന്‍റ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും ഈണങ്ങള്‍ സൃഷ്ടിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അർജിത് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles