കുറവിലങ്ങാട്; സമുദായബോധത്തിൽ ശക്തരാകാൻ സഭാംഗങ്ങൾ തയ്യാറാകണമെന്ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. സമുദായശാക്തീകരണ വർഷത്തിലെ പിതൃവേദിയുടെ കർമ്മപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്പ്രീസ്റ്റ്. പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. സാമൂഹികം, ആധ്യാത്മികം, സാമുദായികം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി 151 ഇന കർമ്മപരിപാടികളാണ് യൂണിറ്റിൽ ലക്ഷ്യമിടുന്നത്. ഹൈലാ 2026 എന്ന പേരിലാണ് കർമ്മപരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
കർമ്മരേഖ ഇടവക വിശ്വാസപരിശീലന കേന്ദ്രം പ്രധാനാധ്യാപകൻ ഡോ. റെന്നി എ. ജോർജ് ആശാരിപറമ്പിൽ പ്രകാശനം ചെയ്തു. മുൻപ്രസിഡന്റും സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്ററുമായ തങ്കച്ചൻ കുളപ്പിള്ളിൽ കർമ്മരേഖ ഏറ്റുവാങ്ങി. വിവിധ സംഘടനാ പ്രതിനിധികളെ ഉൾക്കൊള്ളിച്ചുള്ള അത്മായ നേതൃസംഗമം പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സ്ഥാപക അംഗങ്ങളെ പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിലും യൂണിറ്റിന്റെ മുൻകാലഭാരവാഹികളെ സ്ഥാപക അംഗം ഷൈജു പാവുത്തിയേലും ആദരിച്ചു. യൂണിറ്റിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഒരു കട്ടിൽ സ്വരുമ പാലിയേറ്റീവ് കെയറിന് അസി. വികാരി ഫാ. തോമസ് താന്നിമലയിൽ കൈമാറി. അസി.വികാരി ഫാ. ജോസഫ് ചൂരയ്ക്കൽ പുതിയ അംഗങ്ങളെ സ്വീകരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോർജ് ചാത്തൻകുന്നേൽ അംഗത്വനവീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈലാ ലോഗോ പ്രകാശനം കൈക്കാരൻ സുനിൽ അഞ്ചുകണ്ടത്തിൽ നിർവഹിച്ചു. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള നടുതല, കിഴങ്ങ് വർഗ്ഗങ്ങളുടെ കൃഷി വ്യാപന പദ്ധതി കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നീധീരി ഉദ്ഘാടനം ചെയ്തു. സ്ഥാപക അംഗം ജിയോ കരികുളം വിത്തിനങ്ങൾ ഏറ്റുവാങ്ങി. രൂപത ട്രഷറർ ജോർജ് ടിക്സൺ മണിമലത്തടത്തിലിനെ സ്ഥാപക അംഗം ബിജു താന്നിക്കതറപ്പേൽ ആദരിച്ചു. രൂപതാവിഹിതം ട്രഷറർ ജോബിഷ് പട്ടരുമഠം കൈമാറി.
സെക്രട്ടറി ഷാജി പാറപ്പുറത്ത്, സ്ഥാപക അംഗം ബേബി തൊണ്ടാംകുഴി, ഭാരവാഹികളായ ഡോ. ചാർലി കോയിക്കലേട്ട്, ജോണപ്പൻ നിരപ്പിൽ, ബിജു കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.
കുറവിലങ്ങാട് പിതൃവേദി യൂണിറ്റിന്റെ സമുദായശാക്തീകരണ പദ്ധതികൾക്ക് തുടക്കമായി

Advertisements

