ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ബഡ്ജറ്റ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് അവതരിപ്പിച്ചു. കാർഷികമായ മേഖലയ്ക്ക് പ്രത്യേക ഊന്നൽ, കാർഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യ പ്രയോഗിക്കാൻ പ്രത്യേക പദ്ധതി.


ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് പ്രത്യേക പരിഗണന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും മികച്ച സേവനത്തിനുമായി പ്രത്യേക പദ്ധതി. കുമരകം ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും ബ്ലോക്കിന്റെ കീഴിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാനും തുക വകയിരുത്തി. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം പരിഗണന.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റാൻ പ്രത്യേക പദ്ധതി. നാട് നേരിടുന്ന വലിയ വിപത്തായ കായലിലെയും ജലാശയങ്ങളിലെയും പോളപായൽ വ്യാപനം തടയാൻ, ജലാശയങ്ങളിൽ നിന്നും പോള ശേഖരിച്ച് വളം പോലുള്ള മൂല്യ വർദ്ധിത സാമഗ്രികൾ ആക്കി മാറ്റുന്നതിന് ബൃഹത്തായ പദ്ധതിയ്ക്കായി തുക വകയിരുത്തി.
കായൽ, തോട്, ആറ് എന്നിവ ആഴം കൂട്ടിയും നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ കിടക്കുന്ന കടകലുകളും മരങ്ങളുടെ ശിഖരങ്ങളും വെട്ടി മാറ്റി ശുചിയാക്കി ജലഗതാഗതം സുഗമമാക്കുന്നതിനുമായുള്ള പദ്ധതിയ്ക്കായി തുക വകയിരുത്തി. ടൂറിസം വികസനത്തിനും അതിലൂടെ തദ്ദേശീയരുടെ വരുമാനം വർധിപ്പിക്കാനുമായി പ്രത്യേക ടൂറിസം വികസന പദ്ധതി നടപ്പാക്കും.
ആധുനിക സാങ്കേതിക ക വിദ്യകൾ പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനായും ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിനുമായി സേവന വിപണന മൊബൈൽ ആപ്പ് പദ്ധതി നടപ്പാക്കും.
തുടങ്ങി ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം നടപ്പാക്കുന്നതിനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാരായ സജി ഒ. എ, , ജയ സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ടി.എസ്, അഡ്വ. അലൻ കുര്യാക്കോസ് മാത്യു, പ്രൊഫ. ഡോ. റോസമ്മ സോണി, സിനു ജോൺ, നാസർ ചാത്തൻകോട്ട്മാലി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സീന വി., നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


