ആണിനോടും പെണ്ണിനോടും അവള്‍ക്ക് ഒരുപോലെ താല്‍പര്യമുണ്ട് ;  അതില്‍ പെണ്ണുങ്ങളോടാണ് ഒരുപടി മുകളില്‍ താല്‍പര്യം ; തൃഷയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി പ്രമുഖ ഗായിക സുചിത്ര

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള തന്റെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇപ്പോള്‍ വിവാഹമോചന വാർത്തകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്കല്‍പ്പട്ട് കുടുംബ കോടതിയില്‍ അപ്രതീക്ഷിതമായി വിവാഹമോചന ഹർജി ഫയല്‍ ചെയ്‌തത് സിനിമാ, രാഷ്ട്രീയ മേഖലകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വിജയ്‌ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നും, അതാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണം എന്നുമാണ് സംഗീതയുടെ ഹർജിയിലെ പ്രധാന ആരോപണം. 2021 ഏപ്രില്‍ മുതല്‍ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിജയിയുടെ ഈ ബന്ധം ഭാര്യ കണ്ടെത്തിയതിനെ തുടർന്നാണ് വേർപിരിയല്‍ സംഭവിച്ചതെന്നും ഹർജിയില്‍ പറയുന്നു.

Advertisements

ഇതിന് പിന്നാലെ പല സൈബർ ഗ്രൂപ്പുകളും ആരാധകരും പ്രതിക്കൂട്ടില്‍ നിർത്തുന്നത് വിജയ്ക്ക് ഒപ്പം ഒട്ടേറെ സിനിമകളില്‍ സഹകരിച്ചിട്ടുള്ള, അടുത്ത സുഹൃത്ത് കൂടിയായ നടി തൃഷയെയാണ്. തൃഷയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകളിലും ഇത് തുടർന്നിരുന്നു. ഇപ്പോഴിതാ തൃഷ-വിജയ് ബന്ധത്തെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് പ്രമുഖ ഗായിക കൂടിയായ സുചിത്ര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘തൃഷ ഒരു ബൈസെക്ഷ്വല്‍ ആണ്. ആണിനോടും പെണ്ണിനോടും അവള്‍ക്ക് ഒരുപോലെ താല്‍പര്യമുണ്ട്. അതില്‍ പെണ്ണുങ്ങളോടാണ് ഒരുപടി മുകളില്‍ താല്‍പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് എപ്പോഴും ഉള്ളത്. തൃഷയുടെ പാവ പോലെയാണ് വിജയ്. ഇരിക്കാൻ പറ‍ഞ്ഞാല്‍ വിജയ് ഇരിക്കും, നിക്കാൻ പറഞ്ഞാല്‍ നില്‍ക്കും’ എന്നാണ് സുചിത്ര വിജയ്‌യുടെ ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ പറയുന്നത്. നേരത്തെ മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ അവർ നടത്തിയിരുന്നു. ‘വിജയ് തൃഷയെ ഒരുപാട് സ്നേഹിക്കുന്നുണ്ടാവാം. എന്നാല്‍ തൃഷയ്ക്ക് ഉദയനിധി സ്‌റ്റാലിനോടും തുല്യമായ ഇഷ്‌ടമുണ്ട്. രമ്യ കൃഷ്‌ണനെയും തൃഷ സ്നേഹിക്കുന്നു. പുരുഷന്മാരില്‍ ഉദയനിധിയും സ്ത്രീകളില്‍ രമ്യ കൃഷ്‌ണനുമാണ് തൃഷയ്ക്ക് പ്രിയം. തൃഷ ധനുഷിന്റെ പേര് വളരെ തന്ത്രപരമായി ഉപയോഗിക്കുകയാണ്’ എന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.

തൃഷയുടെ നടക്കാതെ പോയ വിവാഹത്തെക്കുറിച്ചും സുചിത്ര വെളിപ്പെടുത്തി. ‘യഥാർത്ഥത്തില്‍, തൃഷ സ്‌റ്റാലിന്റെ മരുമകളാകേണ്ടിയിരുന്നു. പക്ഷേ, എന്റെ അറിവില്‍ അവർ ആരെയും വിവാഹം കഴിക്കില്ല. അവർ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറമുള്ള ഒരു സ്നേഹത്തിലാണ് വിശ്വസിക്കുന്നത്. വരുണ്‍ മണിയനുമായി നടക്കേണ്ടിയിരുന്ന വിവാഹം ഉദയനിധി സ്‌റ്റാലിന്റെ ഇടപെടല്‍ കാരണമാണ് മുടങ്ങിയത്. അവരുടെ വിവാഹം ഉദയനിധിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല’ സുചിത്ര കൂട്ടിച്ചേർത്തു. അതിനിടെ മറ്റൊരു നിർണായക വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിജയ് തന്റെ ദാമ്പത്യ പ്രശ്‌നങ്ങള്‍ കുടുംബകോടതിയിലെത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ് ഭാര്യ സംഗീത സ്വർണലിംഗവുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇരുവരും പലതവണ ചർച്ചകള്‍ നടത്തിയെന്നാണ് വിവരം.

ഈ ഒത്തുതീർപ്പിന്റെ ഭാഗമായി 250 കോടി രൂപയുടെ വലിയൊരു നഷ്‌ടപരിഹാര തുക വാഗ്‌ദാനം ചെയ്യാനാണ് വിജയ് ചർച്ച നടത്തുന്നത്. ഈ ഭീമമായ തുക സംഗീതയ്ക്കും മക്കളായ ജേസണ്‍ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍, തുകയുടെ വിതരണ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുടുംബത്തിന്റെ അന്തസും സ്വകാര്യതയും കാത്തുസൂക്ഷിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. ഇരു കക്ഷികളും ധാരണയിലെത്തിയാല്‍, നിലവിലുള്ള വിവാഹമോചന ഹർജി പിൻവലിക്കാമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വിജയ്‌യുടെ ഭാര്യ സംഗീതയുടേതായിരിക്കും. അവർ വഴങ്ങിയില്ലെങ്കില്‍ നിയമ വ്യവഹാരങ്ങള്‍ വിജയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും.

Hot Topics

Related Articles