സമുദായ ശക്തീകരണ സോണൽ സമ്മേളനം അരുവിത്തറയിൽ

ഈരാറ്റുപേട്ട :സീറോ മലബാർ സഭ 2026- മാണ്ട് സമുദായ ശക്തീകരണ വർഷമായി ആചരിക്കുകയാണ്. പാലാ രൂപതയിൽ 6 സോണലുകളിൽ ആയാണ് സമുദായശക്തീകരണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത് . അരുവിത്തുറ, തുടങ്ങനാട്, അവിടുത്തെ പള്ളികളിലെ സമുദായ അംഗങ്ങളാണ് ഒരുമിച്ച് ചേരുക.

Advertisements

രൂപതയിൽ ആദ്യത്തെ സമ്മേളനം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാലിന് അരുവിത്തറയിൽ നടക്കും. ഇടവകാംഗങ്ങളും പൂഞ്ഞാർ, തീക്കോയി, കുട്ടിക്കൽ ഫൊറോനകളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസ സമൂഹവും സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നു മണിക്കുള്ള പരിശുദ്ധ കുർബാന യ്ക്ക് ശേഷമാണ് സമ്മേളനം ആരംഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമുദായത്തിന്റെ ചരിത്രവും വ്യക്തിത്വവും അറിയുക, സമുദായത്തിന്റെ സേവനമേഖലകൾ മനസ്സിലാക്കുക, സമുദായ സ്നേഹം വളർത്തുക, സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുക, സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ഒന്നിച്ചു നിൽക്കുക, സ്വയം വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്യുക, ഇതര സമുദായങ്ങളുമായി സൗഹൃദാപരവും ആരോഗ്യപരവുമായ ബന്ധം പുലർത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിന് കൂട്ടായി യജ്ഞിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് സമുദായ ശക്തീകരണ സമ്മേളനങ്ങളുടെ ലക്ഷ്യം.
രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്ചടങ്ങിൽ ഉദ്ഘാടന സന്ദേശം നൽകും. വികാരി ജനറാളന്മാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ശ്രീ ജോസ് തോമസ് മുത്തനാട്ട്, മിസ്സ് സിമി പരവരാകത്ത്, ഫാ. സിറിൽ തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശ്ശേരിൽ, ഫാ. ജോയൽ കുഴിവേലിതടത്തിൽ, കൈക്കാരന്മാരായ ശ്രീ. റോബിൻ, ശ്രീകുര്യൻ, ശ്രീ. റോയി, ശ്രീ. ജയ്‌സൺ, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

പാർക്കിംഗ് ക്രമീകരണം

അരുവിത്തുറ ആർക്കേഡ്, ഹൈസ്കൂൾ ഗ്രൗണ്ട്- കൂട്ടിക്കൽ ഫൊറോന

സ്റ്റേഡിയം-

തീക്കോയി പൂഞ്ഞാർ, അരുവിത്തുറ ഫൊറോന

പള്ളിയുടെ പാർക്കിംഗ് ഏരിയ – പങ്കെടുക്കുന്ന വൈദികരുടെ വാഹനങ്ങൾ

Hot Topics

Related Articles