ഫോട്ടോ:പ്രമോഷൻ സാധ്യത കുറഞ്ഞതിൽ പ്രതിഷേധിച്ച് കേരള മോട്ടോർ വാഹന വകുപ്പ് സ്റ്റാഫ് അസോസിയഷേൻ്റെ നേതൃത്വത്തിൽ വൈക്കം ജോയിൻ്റ് ആർടിഒ ഓഫീസിലെ ജീവനക്കാർ ഓഫീസ് സമയം കഴിഞ്ഞ് മൂന്നുമണിക്കൂർ അധികമായി ജോലി ചെയ്യുന്നു.
വൈക്കം: സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തിയതോടെ പ്രമോഷൻ സാധ്യത കുറഞ്ഞതിൽ പ്രതിഷേധിച്ച് കേരള മോട്ടോർ വാഹന വകുപ്പ് സ്റ്റാഫ് അസോസിയഷേ ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസ് സമയം കഴിഞ്ഞ് മൂന്നുമണിക്കൂർ അധികം ജോലി ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ജോയിൻ്റ് ആർടിഒ തസ്തികയിലേക്കുളള പ്രമോഷൻ അനുപാതം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയതോടെ 2:1 എന്നത് 8:1ആയി മാറി. പ്രമോഷൻ അനുപാതം 8:1 ആക്കിയതോടെ മിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ പ്രമോഷൻ സാധ്യത കുറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് അവഗണിച്ച് സാങ്കേതിക തസ്തികകൾ മാത്രം സൃഷ്ടിക്കുന്നതിനുള്ള നീക്കവും നടന്നു വരുന്നു. പിരിയാൻ ഏതാനും വർഷങ്ങൾമാത്രമുള്ള ജീവനക്കാർ പോലും പ്രമോഷനെ കരുതി ഡിപ്ലോമ നേടാൻ പഠിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രമോഷൻ അനുപാതത്തിൽ മാറ്റം വരുത്തിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇപ്പോഴത്തെ പ്രമോഷൻ അനുപാതം കണക്കിലെടുക്കുമ്പോൾ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നവർ ക്ലർക്കായി തന്നെ പിരിഞ്ഞുപോകേണ്ടി വരുന്ന സ്ഥിതിയാണെന്നും സർക്കാർ ഇക്കാര്യം അനുഭാവ പൂർവം പരിഗണിച്ച് പ്രമോഷൻ അനുപാതം 2:1 ആയി പുനസ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു


