കോട്ടയം : ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിമലഗിരി കത്തീദ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വനിതാദിനാചാരണം വനിതാ ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ റ്റിജു തോമസ് ഉദ്ഘാടനം ചെയ്തു. കഥാകൃത്തും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി കെ സൊസൈറ്റി വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തകരിൽ കയികരംഗത്തും രാഷ്ട്രീയ രംഗത്തും സാമൂഹ്യ സേവന രംഗത്തും മികച്ച പ്രകടനം നടത്തുന്ന വനിതാ രത്നങ്ങളെ ആദരിച്ചു. ആദരിക്കപ്പെട്ടവരിൽ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വി എസ് എസ് എസ് ആനിമേറ്റർമാരായ ശ്രീമതിമാർ ജോളി ബാബു അന്നമ്മ ജെയിംസ് ഏലിയാമ്മ സാം അന്നമ്മ ആന്റണി എന്നിവർ ഉൾപ്പെടുന്നു. വിജയപുരം രൂപത കൂരിയാ മോഡറേറ്റർ ജോസഫ് അജി ചെറുക്രാക്രാഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തുകയും വി എസ് എസ് എസ് ഉപദേശക സമിതി അംഗം ജെസ്സി ജോർജ് ആശംസ അർപ്പിക്കുകയും ചെയ്തു.
യോഗത്തിന് വി എസ് എസ് ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്യ പുറത്തെപ്പറമ്പിൽ സ്വാഗതവും ഫാ. അനസ് പോൾ അസിസ്റ്റന്റ് ഡയറക്ടർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് എം എസ് വിവിധ സംഘടനകളുടെ പ്രകൃതികളായി എത്തിച്ചേർന്നവർ കലാപരിപാടികൾ അവതരിപ്പിച്ചു.


