ഫോട്ടോ:കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കീഴടക്കിയ വൈക്കം പടിഞ്ഞാറക്കര ചെമ്മാടി ഭവനിൽ റിനോഷ് ജിഷ ദമ്പതികളുടെ മകൻ
വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ബദ്രി ആർ. നാഥ് ആഹ്ലാദം പങ്കിടുന്നു
വൈക്കം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കീഴടക്കി 11കാരൻ.വൈക്കം പടിഞ്ഞാറക്കര ചെമ്മാടി ഭവനിൽ റിനോഷ് ജിഷ ദമ്പതികളുടെ മകൻ
വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ബദ്രി ആർ. നാഥാണ് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 12കി മി ദൂരം നീന്തി കീഴടക്കിയത്.ചേർത്തല കാര്യാട്ട് കടവിൽ നിന്ന് ഇന്നലെ 8-3-26 രാവിലെ ഏഴോടെ നീന്തൽ ആരംഭിച്ച ബദ്രി 9.40ന് വൈക്കം കായലോരബീച്ചിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറുപ്രായത്തിൽ തന്നെ നീന്തലിനോട് താല്പര്യം ഉണ്ടായിരുന്ന ഈ കൊച്ചു മിടുക്കൻ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകനായ ബിജുതങ്കപ്പന്റെ ശിക്ഷണത്തിൽ ആറുമാസക്കാലം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയതിനെ തുടർന്നാണ് വേമ്പനാട്ട് കായൽ നീന്തി റെക്കാർഡിൽ ഇടം നേടിയത്.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് നീന്തി കയറാൻ ബദ്രി വിഷമിച്ചപ്പോൾ മുമ്പ് കായൽ നീന്തി കയറിയിട്ടുള്ള മൂന്നുകുട്ടികൾ കായലിൽ ചാടി നീന്തി ബദ്രിക്ക് പിൻബലമേകി.
വൈക്കം ബീച്ചിൽ നടന്ന അനുമോദന യോഗം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജു അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.രഞ്ജിത്ത്കുമാർ, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, ഉദയനാപുരം പഞ്ചായത്ത് അംഗം ദീപേഷ് , നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ, ബദ്രിയുടെ അധ്യാപകർ,കൂട്ടുകാർ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.


