കോട്ടയം വൈഡബ്ല്യുസിഎ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

കോട്ടയം: വൈഡബ്ല്യുസിയെ പ്രസിഡൻറ് സിസി കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് ഡോക്ടർ സാലി ജേക്കബ് , വൈസ് പ്രസിഡൻറ് സിഎസ്ഐ വിമൻസ് ഫെലോഷിപ്പ്, റിട്ടയേർഡ് പ്രിൻസിപ്പൽ സി എം എസ് എച്ച്എസ്എസ് കോട്ടയം. സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് കോട്ടയം ബേക്കർ സ്കൂളിൽ നിന്നാണ് എന്നതിൽ ഏറെ അഭിമാനം കൊള്ളുന്നു എന്നും മിഷനറിമാരുടെ ഭാര്യമാരാണ് അതിന് മുൻകൈയെടുത്തതെന്നും അവർ പറഞ്ഞു. വൈഡബ്ല്യു സി യുടെ ആദരവേറ്റുവാങ്ങിയത് ഏറെ അഭിമാനം നിറഞ്ഞ മൂന്ന് വനിത രത്നങ്ങൾ ആണ്. കേരള യുവജന കമ്മീഷൻ 2026 യുവ പ്രതിഭാ അവാർഡ് ജേതാവ് ജിലു മോൾ മാരിയറ്റ് തോമസ് നെ ആദരിച്ചു.

Advertisements

ഇരുകൈകളും ഇല്ലാതെ ഫോർ വീലർ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരിയാണ് അവർ. അതുപോലെ അഭയ സ്പെഷ്യൽ സ്കൂൾ ചാരിറ്റബിൾ സൊസൈറ്റി നീണ്ടൂർ സാരഥികൾ സരിത ഗോപകുമാർ, ഗീത സോമൻ എന്നിവരെയും ആദരിച്ചു. വൈഡബ്ലിയുസിഎ അംഗങ്ങൾ സ്ത്രീ ശില്പം എന്ന പേരിൽ നൃത്ത കലയും അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ക്രൈംബ്രാഞ്ച് ഏ എസ് ഐയും സെൽഫ് ഡിഫൻസ് ടീമിൻറെ മുൻ ജില്ല കോഡിനേറ്ററുമായ ക്ഷേമ ടിപ്സ് ആൻ്റ് ടെക്നിക് ഓഫ് സെൽഫ് ഡിഫൻസ് എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും പ്രാക്ടിക്കൽ സെഷൻ എടുക്കുകയും ചെയ്തു. കോട്ടയം വൈഡബ്ല്യു സി എ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ റ്റോഷ്മ ബിജു നന്ദി പറഞ്ഞു.

Hot Topics

Related Articles