വയനാട് : മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്.
മമ്മൂട്ടിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ച. ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അതേസമയം കെ റഫീക്കിനെ മമ്മൂട്ടി ഫോണിൽ വിളിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനം കഴിഞ്ഞ് കാറിൽ കയറിയപ്പോഴാണ് വിളിച്ചത്. ആരെയും അറിയിക്കാതെ ടൗൺഷിപ്പിലെത്താനായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചതെന്ന വിവരവും പുറത്തുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് മുകളിലല്ല മഹാനടനെന്നും സിനിമയിൽ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നും അടക്കമുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസ്സാണിത്, കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് മമ്മൂട്ടി സന്ദർശന വേളയിൽ പറഞ്ഞിരുന്നു.


