വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായി പി.പ്രദീപ് മൽസരിക്കും സിപിഐ സംസ്ഥാന കൗൺസിലിൻ്റെ ശിപാർശ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെയാണ് നേതൃത്വം പി. പ്രദീപിൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. . രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റു നൽകില്ലെന്നാണ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനമെങ്കിലും സി.കെ.ആശയ്ക്ക് ഇളവു ലഭിക്കുമെന്ന അഭ്യൂഹം നിലനിൽക്കവേയാണ് സംസ്ഥാന കമ്മറ്റി അനശ്ചിതത്വത്തിന് അറുതി വരുത്തിയത്. പ്രദീപിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെ തുടർന്ന് സി.കെ.ആശ എം എൽ എ പ്രദീപിനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.സി പി ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗമായ പി.പ്രദീപ് എഐ ടി യു സി ജില്ലാ സെക്രട്ടറി, പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
Advertisements


