കോട്ടയം: എസ്.എച്ച് മൗണ്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച് മൗണ്ട് മാമ്പഴപ്പറമ്പിൽ ബേബി തോമസിന്റെ മകൾ ആഞ്ജലീന മരീയ ബേബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാപ്പേടിയെ തുടർന്ന് കുട്ടി മാനസിക സമ്മർദത്തിലായിരുന്നതായി സഹപാഠികൾ പറയുന്നു. ഇന്നലെ വൈകിട്ട് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാഗമ്പടം എസ്.എച്ച് ആശുപത്രിയിൽ. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
Advertisements


