മുടിയൂർക്കര: മുടിയൂർക്കര പള്ളിയിലെ വനിതകളുടെ കൂട്ടായ്മയായ ‘അമ്മക്കൂട്ടത്തിന്റെ’ ഒന്നാം വാർഷികാഘോഷങ്ങൾ നാളെ മാർച്ച് 12 വ്യാഴാഴ്ച നടക്കും. രാവിലെ 10 മണിക്ക് ത്രേസ്യാമ്മ ജോസ് വട്ടംതൊട്ടിയുടെ ഭവനത്തിൽ വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുടിയൂർക്കര തിരുക്കുടുംബ പള്ളി വികാരി റവ. ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് അമ്മക്കൂട്ടം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
സംഗീതം, ഫ്യൂഷൻ ഡാൻസ്, ഫോക്ക് ഡാൻസ്, കോൽക്കളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisements


