കോട്ടയം : എം സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് അതിഥി തൊഴിലാളികൾക്ക് പരിക്ക്. കുറവിലങ്ങാട്ട് പകലോമറ്റത്ത് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. തൃശൂരിൽ നിന്നും പന്തൽ സാധനങ്ങളുമായി ചെങ്ങന്നൂർക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. ലോറിക്ക് മുകളിലും ഉള്ളിലുമായിരുന്ന ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്.
Advertisements


