കളമശ്ശേരി : പൊതു പ്രവർത്തകനും,എൻ.സി.പി എസ് മണ്ഡലം പ്രസിഡൻ്റും എൽ.ഡി.എഫ് കൺവീനറുമായിരുന്ന അബ്ദുൽ കെരീം നടക്കലിൻ്റെ
ഒന്നാം ചരമദിനമായ മാർച്ച് 12 ന് എൻ സി.പി.എസ് മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ വട്ടേക്കുന്നം എൻ.എസ്.എസ് കരയോഗം ഹാളിൽ വെച്ച് അനുസ്മരണം നടത്തി. വൈകിട്ട് അഞ്ച് മണിക്ക് ചേർന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജമാൽ മരക്കാർ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി എസ് സംസ്ഥാന ട്രഷറർ. പി.ജെ.കുഞ്ഞുമോൻ അനുസ്മരണ പ്രഭാഷണവും ജില്ലാ പ്രസിഡൻ്റ് ടി.പി അബ്ദുൾ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ കക്ഷി നേതാക്കളായ സഖാവ്.ടി.ടി.രതീഷ്, എസ് രമേഷൻ, സിയാദ് കെ.യു. പി.ഡി ജോൺസൺ, മുരളിപുത്തൻവേലി, കെ.ജെ സെബാസ്റ്റ്യൻ, എസ്.വൈ.എസ്. അന്തു , ജോളി ആൻ്റണി. എം.വി മോഹനൻ .അബ്ദുൽ കെരീം മേലാത്ത്, വി.എ അശോകൻ, എ.ആർ രതീഷ്. എന്നാവർ പ്രസംഗിച്ചു. വേണു സ്വാഗതവും ഹെൻട്രി സിമേന്തി നന്ദിയും പറഞ്ഞു. യോഗനന്തരം .ഹൃദ്യമായ ഇഫ്താർ സംഗമം നടത്തി.


