വൈക്കം: നാടക് മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തലയോലപറമ്പ് മേഖലാ സമ്മേളനം നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യുപി സ്കൂളിൽ ഡോ. എച്ച് എസ്പി നഗറിൽ നാടക് പ്രസിഡൻ്റ് ബാബുരാജ് വട്ടക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്നും പറഞ്ഞു പറഞ്ഞാണ് നമുക്ക് തിരുത്താൻ കഴിയുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ. ശൈലജ പറഞ്ഞു. ബാലചന്ദ്രമേനാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.കെ. അജയൻഐഡി കാർഡ് വിതരണം നിർവഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരനും മേഖല റിപ്പോർട്ട് സെക്രട്ടറി കെ.ജി.ചന്ദ്രനും കണക്ക് എം.ജി. ശ്രീകാന്തും അവതരിപ്പിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ജോർജ് മാടശേരി, ജില്ലാ പ്രസിഡൻ്റ് കെ.രമേശൻ, ശിവപ്രസാദ് പെരുവ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാടകം രാഷ്ട്രീയം മതം എന്ന വിഷയത്തിൽ നടന്ന സെമിനാർ നാടക കൃത്ത് കെ.പി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

