ഐഎൻടിയുസി ജനപ്രതികൾക്ക് സ്വീകരണം നൽകി

അയ്മനം /വല്യാട്: ഐഎൻടിയുസി ഐക്കരശാലി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതികൾക്ക് സ്വീകരണം നൽകി.
സമ്മേളനം ഐഎൻടിയുസി കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐഎൻടിസി യൂണിറ്റ് കൺവീനർ ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ പി എൻ സ്വാഗതം ആശംസിച്ചു.

Advertisements

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി കെ, പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് പാലത്തൂർ, ചിന്നമ്മ പാപ്പച്ചൻ, ദേവസ്യ കെ. എ, ഷിബി വാഴയിൽ, സോഫിയാമോൾ കെ എസ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. രാജുമോൻ വാഴയിൽ, രാജീവ് കെ സി, മനോജ്‌ കോയിത്തറ, രാജു തോമസ്, കരുണാകരൻ മങ്ങാട്ടുകുഴി, സന്തോഷ് വട്ടത്തിൽ, മണിക്കുട്ടൻ ഒ എസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles