ഡോ. എച്ച്എസ്പി നാടക സമഗ്ര സംഭാവന പുരസ്കാരവിതരണവും അനുസ്മരണ സമ്മേളനവും നടത്തി : പ്രമോദ് വെളിയനാടിന് പുരസ്കാരം സമ്മാനിച്ചു

ഫോട്ടോ:നാടക് തലയോലപറമ്പ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഡോ. എച്ച്എസ്പി നാടക സമഗ്ര സംഭാവന പുരസ്കാരം ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാടിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മാനിക്കുന്നു

Advertisements

വൈക്കം: നാടക് തലയോലപറമ്പ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഡോ. എച്ച്എസ്പി നാടക സമഗ്ര സംഭാവന പുരസ്കാരവിതരണവും അനുസ്മരണ സമ്മേളനവും നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യുപി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം ചെയർമാൻ അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. നാടക് പ്രസിഡൻ്റ് ബാബുരാജ് വട്ടക്കാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ മേഖല കളിൽ ശ്രദ്ധേയരായ കലാ പ്രതിഭ കളെ അനുമോദിച്ചു.ഡോ. എച്ച്എസ്പി നാടക സമഗ്ര സംഭാവന പുരസ്കാരം ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാടിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മാനിച്ചു. ഡോ.സി.എം.കുസുമൻ, നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.കെ.അജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരൻ, മേഖല സെക്രട്ടറി കെ.ജി.ചന്ദ്രൻ, എം.ജി ശ്രീകാന്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ ജോർജ് മാടശേരി, ജില്ലാ പ്രസിഡൻ്റ് കെ. രമേശൻ, ശിവപ്രസാദ് പെരുവ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles