“ഓർണമെൻ്റൽ പ്ലാൻ്റ്സ് ഇൻ കേരള ” പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : കേരളത്തിലെ 817 അലങ്കാര സസ്യങ്ങളുടെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം തയ്യാറാക്കിയത്
“ഓർണമെൻ്റൽ പ്ലാൻ്റ്സ് ഇൻ കേരള ” എന്ന ചിത്രമാർഗ ദർശി പ്രകാശനം ചെയ്തു. കോട്ടയം സി.എം.എസ്. കോളജ് റിട്ട. സുവോളജി പ്രൊഫ. ഡോ. മേരി ചാണ്ടി രചിച്ചതും ചിത്രങ്ങൾ അടങ്ങിയതും ആണ് ഈ പുസ്തകം.

Advertisements

കോട്ടയം സി.എം.എസ് കോളജിലെ എഡ്യൂക്കേഷൻ തീയറ്ററിൽ നടന്ന ചടങ്ങിൽ മലയാള മനോരമ കർഷകശ്രീ എഡിറ്റർ ഇൻ ചാർജജ് റ്റി.കെ. സുനിൽകുമാർ ആണ് പുസ്തക പ്രകാശനം നടത്തിയത്.
കോളേജ് പ്രിൻസിപ്പൽ ഡോ. അൻജൂ ശോശൻ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാലോട് സസ്യ ഉദ്യാന റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ പ്രിൻസിപ്പൽ സയിൻ്റിസ്റ്റ് ഡോ. മാത്യു ഡാൻ പുസ്തക വിശകലനം നടത്തി. കോളജ്
വൈസ് പ്രിൻസിപ്പൽ ഡോ.റീനു ജേക്കബ്, ഡോ.ജോബിൻ മാത്യു, ഡോ. മേരി ചാണ്ടി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles