ജിപി സിനിമാറ്റിക് യൂണിവേഴ്സ് (GP Cinematic Universe) എന്ന പുതിയ സിനിമാറ്റിക് സംരംഭത്തിന്റെ ആദ്യ പ്രോജക്ടായി “SPIDER: SHADOW OF JUSTICE – PART 1” എന്ന ആക്ഷൻ ത്രില്ലർ ഷോർട്ട് ഫിലിം പുറത്തിറങ്ങാനിരിക്കുകയാണ്.
സസ്പെൻസ്, ആക്ഷൻ, ത്രില്ലിംഗ് രംഗങ്ങൾ എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ജി.പി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വലിയ സിനിമാറ്റിക് പദ്ധതിയുടെ ആദ്യ ഘട്ടമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം (Part 2) ഉടൻ പുറത്തിറങ്ങും എന്ന് നിർമാതാക്കൾ അറിയിച്ചു. ആദ്യ ഭാഗത്തിൽ ആരംഭിക്കുന്ന കഥ തുടർന്നും വികസിപ്പിക്കപ്പെടുന്നതായിരിക്കും.
കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി “SPIDER: SHADOW OF JUSTICE – PART 1” പല ഭാഷകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട ഡബ്ബിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
അതോടൊപ്പം, കൂടുതൽ ഷോർട്ട് ഫിലിമുകളും ഫീച്ചർ ഫിലിമുകളും ഉടൻ എത്തുമെന്നും നിർമ്മാണസംഘം അറിയിച്ചു. ഈ പ്രോജക്ടുകൾ വഴി പ്രേക്ഷകർക്ക് പുതുമയുള്ള സിനിമാറ്റിക് അനുഭവങ്ങൾ നൽകുകയാണ് അവരുടെ ലക്ഷ്യം.

