പരുത്തുംപാറ പെരിഞ്ചേരിക്കുന്നിൽ നിയന്ത്രണം നഷ്ടമായ കാർ  വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് റോഡരികിലേയ്ക്ക് മറിഞ്ഞു :  കാറിനുള്ളിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു 

കോട്ടയം  : പരുത്തുംപാറ പെരിഞ്ചേരിക്കുന്നിൽ നിയന്ത്രണം നഷ്ടമായ കാർ  വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് റോഡരികിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന വയോധികർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഇന്ന് മാർച്ച് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. പെരിഞ്ചേരിക്കുന്നിൽ നിന്നും നെല്ലിക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. റോഡിൽ പെരിഞ്ചേരിക്കുന്ന് ഭാഗത്ത് എത്തിയ കാർ നിയന്ത്രണം നഷ്ടമായി ആദ്യം മതിലിലും , പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർത്ത കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ് റോഡിലേക്ക് വീണു. കൂടി കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് വൈദ്യുതി മുടങ്ങി. പ്രദേശത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 

Advertisements

Hot Topics

Related Articles