പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരികുന്ന് റോഡിൽ നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം : നിയന്ത്രണംതെറ്റിയ കാർ വൈദ്യുതി പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.തകർന്നു വീണ ലൈനിനടിയിൽപെട്ട ബൈക്ക് യാത്രക്കാരൻ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരികുന്ന് റോഡിലാണ് അപകടം നടന്നത്. സമീപത്ത് മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപെട്ടു. കാർ പൂർണമായും തകർന്ന നിലയിലാണ്.

Advertisements

Hot Topics

Related Articles