വൈക്കത്ത് എൻഡിഎ സ്ഥാനാർഥി കെ. അജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുവമോർച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റി യുവസംഗമം നടത്തി

വൈക്കം: എൻഡിഎ സ്ഥാനാർഥി കെ. അജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുവമോർച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവസംഗമം നടത്തി. വൈക്കം കച്ചേരിക്കവലയിലുള്ള എൻഡിഎ ഓഫീസ് മൈതാനിയിൽ നടന്ന യുവസംഗമംയുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് മനുപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങൾ ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത എൽഡിഎഫ് യു ഡി എഫ് മുന്നണികൾ ബിജെപിയിൽ ഡീൽ ആരോപിക്കുകയാണെന്ന് ആരോപിച്ചു.

Advertisements

യുവമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. അപ്പു അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ആമുഖ പ്രഭാഷണം നടത്തി. വൈക്കം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനെ യുവമോർച്ച പ്രവർത്തകർ ഹാരാർപ്പണം
നടത്തി സ്വീകരിച്ചു. യോഗത്തിൽ കെ. അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്തു യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് മനുപ്രസാദ് സ്ഥാനാർഥി കെ. അജിത്തിനെ ആപ്പിൽ നിന്നും വീഡിയോ കോൾ ചെയ്തത്‌ ലോഞ്ച് ചെയ്‌തു. ആൻഡ്രോയിഡിലും, പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാകും. സ്ഥാനാർഥിയുമായി ഏതു സമയത്തും സംവദിക്കാനും തങ്ങളുടെ പരാതികളും, നിർദേശങ്ങളും ഇതിലൂടെ പങ്ക് വക്കാൻ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനാർഥി നേരിട്ട് തന്നെ മറുപടികളും ഇതിലൂടെ നൽകും. കെ. അജിത്തിന്റെ ഇലക്ഷൻ സോംഗ് യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ലോഞ്ച് ചെയ്‌തു. തുടർന്ന് യുഎഇയിൽ നടന്ന സെറ്റോ ബോൾ
ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി. അരുണിമാദേവിയേയും, സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അമൃതമോളെയും ആദരിച്ചു. യോഗത്തിൽ എം.കെ. മഹേഷ്, സുമേഷ് കൊല്ലേരിൽ, പി.സി. ബിനേഷ്‌കുമാർ, കെ.കെ.ലേഖ, പ്രീജുകെ.ശശി, വി. അമ്പിളി, പി.ഡി.സരസൻ, യുവമോർച്ച നേതാക്കളായ കെ.എം.മനു, കൃഷ്ണകുമാർ, ശരത് മനോഹരൻ, വിഷ്ണു വേണു, എം.എൻ.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles