പനച്ചിക്കാട് പാച്ചിറ സ്‌കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് കുറിച്ചി മലകുന്നം സ്വദേശി

കോട്ടയം: പനച്ചിക്കാട് പാച്ചിറ സ്‌കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വേദേശി വിഷ്ണു ഓമനക്കുട്ടനാണ് (28) മരിച്ചത്. ഇന്ന് രാവിലെയോടെ പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ഇരുദിശയിൽ നിന്നും എത്തിയ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles