ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; സുധാകരൻ ഇനിയും ഇതിനപ്പുറം പറയും, താൻ പൂർണ്ണമായും യു ഡി എഫ് ക്യാമ്പിന്റെ ആളാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമമെന്നും മുഖ്യമന്ത്രി : സുധാകരൻ ബി ജെ പിയുടെയും സ്ഥാനാർഥി

ആലപ്പുഴ : ജി സുധാകരനെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരൻ ഇനിയും ഇതിനപ്പുറം പറയും. കാരണം സുധാകരൻ എത്തപ്പെട്ട ക്യാമ്പ് അതാണ് കൂറ് അവിടെയാണെന്ന് തെളിയിക്കാനാണ് സുധാകരൻ ഇപ്പോൾ പല കാര്യങ്ങളും പറയുന്നത്. യു ഡി എഫ് ക്യാമ്പിൽ നിന്ന് പിന്തുണ ലഭിക്കണമെങ്കിൽ ആ ക്യാമ്പിന്റെ ആളാണെന്ന് പൂർണമായി വരുത്തണം

Advertisements

കോൺഗ്രസിന്റെ തൊപ്പിയാണ് ജി സുധാകരൻ എടുത്ത് തലയിലിട്ടത് കോൺഗ്രസിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത് താൻ പഴയ ആളല്ല പുതിയ ആളാണെന്ന് വരുത്തി തീർക്കാൻ പഴയതിനെയെല്ലാം തള്ളിപ്പറയുന്നു. തന്റെ ഭൂതകാലം നിഷേധിക്കാനാണ് ശ്രമം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്. തനിക്ക് സി പി എമ്മിൽ നിന്ന് 15,000 വോട്ട് വരുമെന്ന് ജി സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും. സുധാകരൻ ബി ജെ പിയുടെ കൂടി സ്ഥാനാർഥിയാണ്

ബി ജെ പിക്കാരുമായും നേരത്തെ ആലോചന നടത്തിക്കാണും. അവർക്ക് നൽകിയ ഓഫർ എന്താണെന്ന് പറയാൻ പറ്റില്ല. ബി ജെ പിയുടെ സഹായം തേടി ജി സുധാകരനെ സ്ഥാനാർത്ഥിയായി നിർത്തി അമ്പലപ്പുഴയിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താമെന്നത് ഗതികേട്. തങ്ങളെ തകർക്കാമെന്നത് വ്യാമോഹം. അമ്പലപ്പുഴ ഇത്തവണ എൽ ഡി എഫിനൊപ്പം നിൽക്കും. ജി സുധാകരനെ ജി സുധാകരനാക്കിയത് പാർട്ടിയാണ്

കൃഷ്ണപിള്ള സ്മാരകം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ ജി സുധാകരന്റെ ആരോപണവും യു ഡി എഫിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. മറ്റാരും ഇവിടെ വളരേണ്ട എന്ന നിലപാടാണ് ജി സുധാകരൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Hot Topics

Related Articles