മുംബൈയിൽ റിസ് വി അറ്റാക്ക്…! റിസ് വിയുടെ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; ഡൽഹിയോട് ആദ്യ തോൽവി ആറ് വിക്കറ്റിന്

ഡൽഹി: സമീർ റിസ് വി നടത്തിയ പ്രത്യാക്രമണത്തിന് മറുപടി നൽകാൻ മുംബൈയുടെ പക്കൽ ആയുധങ്ങളുണ്ടായിരുന്നില്ല. 51 പന്തിൽ 90 റൺ അടിച്ചു കൂട്ടിയ റിസ് വി നടത്തിയ പ്രത്യാക്രമണത്തിൽ പകച്ചു പോയി മുംബൈയുടെ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ സ്‌ളോ പിച്ച് എന്നു കരുതി ആറു വിക്കറ്റ് നഷ്ടമാക്കി തട്ടിക്കൂട്ടി ഉയർത്തിയ 162 റൺ, 18.1 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഡൽഹി മറികടന്നു.

Advertisements

ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംങ് ആരംഭിച്ച മുംബൈയ്ക്ക് മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ തിരിച്ചടി കിട്ടി. റിയാൻ റിക്കിൾട്ടൻ (9) പുറത്ത്. മുകേഷ് കുമാറിന്റെ പന്തിൽ പട്ടേൽ ക്യാച്ചെടുത്ത് റിക്കിൾട്ടിനെ പുറത്താക്കുമ്പോൾ മുംബൈ സ്‌കോർ ബോർഡിന്റെ പ്രായം 18 റൺ മാത്രമായിരുന്നു. രണ്ട് പന്ത് മാത്രം കൂടി ആയുസുണ്ടായിരുന്നുള്ളു തിലക് വർമ്മയ്ക്ക്. സ്വന്തം ബൗളിംങിൽ മുകേഷ് കുമാർ (0) തിലകിനെ പുറത്താക്കുമ്പോൾ ഒരു റൺ പോലും മുംബൈ ബാറ്റിംങ് നിരയ്ക്ക് അധികമായി ചേർക്കാനായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ രോഹിത് ശർമ്മയും (35), സൂര്യയും (51) ചേർന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. പത്ത് ഓവർ തികയും മുൻപ് മുംബൈ വീണ്ടും ഞെട്ടി. അഞ്ചു ഫോറും ഒരു സിക്‌സും അടിച്ചു ട്രാക്കിലായി വന്ന രോഹിത്തിനെ അക്‌സർ പട്ടേലിന്റെ പന്തിൽ നിതീഷ് റാണ പിടിച്ച് പുറത്താക്കുമ്പോൾ മുംബൈ സ്‌കോർ ബോർഡിൽ 71 റൺ മാത്രമാണ് ഉണ്ടായിരുന്നത്. അടുത്തത് അഞ്ചു റൺ മാത്രമെടുത്ത റൂതൽ ഫോർഡിന്റെ അവസരമായിരുന്നു. വിപിൻരാജ് നിഗമിന്റെ പന്തിൽ മുകേഷ് കുമാറിന് ക്യാച്ച് നൽകി റൂതർ ഫോർഡ് പുറത്താകുമ്പോൾ മുംബൈ സ്‌കോർ നാലിന് 85 മാത്രമായിരുന്നു.

സൂര്യയും നമാൻ ധിറും (28) ചേർന്ന് മുംബൈയെ പതിയെ നൂറ് കടത്തി. എന്നാൽ, 122 ൽ സൂര്യകുമാറിനെ സ്വന്തം ബൗളിംങിൽ പിടികൂടിയ എൻഡിനി മുംബൈയെ വീണ്ടും ഞെട്ടിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ധിറിന്റെ ബാറ്റിംങ് കൂടി ഇല്ലായിരുന്നുവെങ്കിൽ മുംബൈ സ്ഥിതി ഇതിലും ദയനീയമായേനെ. സ്‌കോർ 146 ൽ ധിർ പുറത്തായ ശേഷം ക്രീസിൽ എത്തിയ സാറ്റ്‌നറും (പുറത്താകാതെ 18), ബോഷ്‌കും (പുറത്താകാതെ 11) ചേർന്ന് മുംബൈയെ 160 കടത്തി. ഡൽഹിയ്ക്കായി മുകേഷ് കുമാർ രണ്ടു വിക്കറ്റും, എൻഡിനിയും അക്‌സർ പട്ടേലും നടരാജനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച ഡൽഹിയ്ക്ക് തകർച്ചയോടെ ആയിരുന്നു തുടക്കം. ഏഴു റണ്ണിന് രണ്ടു വിക്കറ്റ് പോയി ഡൽഹി തകർന്നു നിന്നപ്പോഴാണ് സമീർ റിസ് വി ഒറ്റയ്ക്ക് പടനയിച്ച് നായകമായത്. സ്‌കോർ ബോർഡിൽ രണ്ട് റൺ മാത്രമുള്ളപ്പോഴാണ് കെ.എൽ രാഹുൽ പുറത്താകൂന്നത്. മൂന്നു പന്തിൽ ഒരു റൺ മാത്രമെടുത്ത കെ.എൽ രാഹുൽ ചഹറിന്റെ പന്തിൽ റിക്കിൾട്ടണ്ണിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. സ്‌കോർ ബോർഡിൽ ഏഴു റൺ മാത്രമുള്ളപ്പോഴാണ് നിതീഷ് റാണ റണ്ണൗട്ടാകുന്നത്. ബുംറയുടെ നേരിട്ടുള്ള ഏറിൽ ബൗളിംങ് എ്ൻഡിലെ കുറ്റി തെറിക്കുമ്പോൾ റാണ ഒരു റൺ പോലും എടുത്തിരുന്നില്ല.

പിന്നാലെ പത്തും നിസംഗയും ( 44) റിസ് വിയും ചേർന്ന് കളി പതിയെ മുംബൈയുടെ കയ്യിൽ നിന്നും തട്ടിയെടുത്തു. ഡൽഹി സ്‌കോർ 73 ൽ നിൽക്കുമ്പോഴാണ് ഈ കൂട്ടുകെട്ട് മുംബൈയ്ക്ക് പിരിയ്ക്കാനായത്. പതും നിസംഗയെ സാറ്റ്‌നറുടെ പന്തിൽ മാർക്കൻഡേ പിടിച്ച്് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ റിസ് വി ട്രാക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിലേയ്ക്ക് തിരിഞ്ഞ റിസ് വി അതിവേഗമാണ് റണ്ണടിച്ചു കൂട്ടിയത്. ഏഴു വീതം സിക്‌സും ഫോറും റിസ് വി പറത്തി. വിജയത്തിന് തൊട്ടടുത്ത് ഡൽഹി റിസ് വി വീണെങ്കിലും 18 പന്തിൽ 21 റൺ നേടിയ ഡേവിഡ് മില്ലറും നാലു പന്തിൽ മൂന്ന് റൺ നേടിയ സ്റ്റബ്‌സും ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിച്ചു. മുംബൈയ്ക്ക് വേണ്ടി പന്തെറിഞ്ഞ ദീപക് ചഹറും സാറ്റ്‌നറും ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles