സമീർ റിസ്വിയെ ഒഴിവാക്കിയത് എന്തിന്;  മുംബൈയ്ക്കെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ ചെന്നൈയ്ക്ക് എതിരെ ആരാധക രോഷം 

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ തന്റെ മിന്നും ഫോം തുടരുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം സമീര്‍ റിസ്വി. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. 90 റണ്‍സ് നേടിയ റിസ്വിയാണ് ഡല്‍ഹിയുടെ വിജയശില്പി. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ കെ.എല്‍. രാഹുല്‍, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. വെറും 7 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ റിസ്വിയും പാതും നിസ്സങ്കയും (44) ചേര്‍ന്നാണ് കരകയറ്റിയത്.

Advertisements

പിന്നീട് ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച്‌ റിസ്വി ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. ഏപ്രില്‍ ഒന്നിന് ലഖ്നൗവിനെതിരെ 70 റണ്‍സ് നേടിയ പ്രകടനത്തിന് പിന്നാലെയാണ് റിസ്വിയുടെ ഈ മാസ്മരിക ഇന്നിംഗ്‌സ്. സമീര്‍ റിസ്വിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആരാധകര്‍ രംഗത്തെത്തി. 2024-ല്‍ 8.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച റിസ്വിയെ വെറും അഞ്ച് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം സിഎസ്‌കെ ഒഴിവാക്കിയിരുന്നു.

Hot Topics

Related Articles