കോട്ടയം : സിറ്റിസൺ ക്ലബിൽ ക്രിക്കറ്റ് കോച്ചിംങ് ക്യാമ്പ് ഇന്നു മുതൽ നടക്കും. ബിസിസിഐ ബി ലെവൽ കോച്ച് എൻബി അരുൺ പരിശീലനം നൽകും. കോട്ടയം ജില്ലാ ക്രിക്കറ്റ് അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തുന്നത്. സിറ്റിസൺ ക്ലബിലെ ഇൻഡോർ ടർഫിലാണ് പരിശീലനം നടക്കുക. അഞ്ചു മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ആറു വരെയാണ് പരിശീലനം നടക്കുന്നത്. ബിസിസിഐ അംഗീകാരം ലഭിച്ച കോച്ചുകളാണ് പരിശീലനം നൽകുന്നത്. ടർഫിൽ ബാറ്റിംങ് ബൗളിംങ് ഫീൽഡിംങ് എന്നിവയിൽ പ്രത്യേക പരിശീലനം ഉണ്ടായിരിക്കും. ഫിറ്റ്നസ് സെഷനും ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രാക്ടീസ് മാച്ചുകളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് – ഗോവിന്ദ് – 9846882299, 9447776114.
Advertisements

