വിരാട് കോഹ്ലിയുടെ താരതമ്യം ചെയ്തു; മാധ്യമപ്രവർത്തകനോട് കയർത്ത് ബാബർ അസം 

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ(പിഎസ്‌എല്‍) മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തില്‍ റിപ്പോർട്ടറുടെ ചോദ്യത്തിന് നേരെ ക്ഷോഭിച്ച്‌ പെഷവാർ സാല്‍മി നായകൻ ബാബർ അസം. ഇന്ത്യൻ താരം വിരാട് കോലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് ബാബറിനെ പ്രകോപിപ്പിച്ചത്.

Advertisements

ഹൈദരാബാദ് കിംഗ്‌സ്മാനെതിരായ മത്സരത്തില്‍ 37 പന്തില്‍ 43 റണ്‍സെടുത്ത ബാബർ ടീമിലെ ടോപ് സ്കോററായെങ്കിലും, അവസാന നിമിഷം വരെ ക്രീസില്‍ നിന്ന് കളി ജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. ഇതേക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യമാണ് തര്‍ക്കത്തിന് വഴിവെച്ചത്. വിരാട് കോലിയും നിങ്ങളും ഒരേ ശൈലിയിലാണ് കളിക്കുന്നത്. പക്ഷേ അദ്ദേഹം മത്സരങ്ങള്‍ ഫിനിഷ് ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല. ആളുകള്‍ നിങ്ങളെ കോലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇവിടെ അവസാനിപ്പിക്കൂ. ഇത്തരം താരതമ്യങ്ങള്‍ നിങ്ങളുടെ കൈയില്‍ വെച്ചാല്‍ മതി. ഞാൻ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നില്ല എന്നത് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണെന്നും ബാബര്‍ പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തപ്പെടുമ്പോഴും, ടി20 ഫോർമാറ്റിലെ ബാബറിന്‍റെ സ്ട്രൈക്ക് റേറ്റും കളി ഫിനിഷ് ചെയ്യാനുള്ള കഴിവും പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്.

Hot Topics

Related Articles