ചെന്നൈയുടെ ചേട്ടന് ആദ്യ സെഞ്ച്വറി ! 2026 ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സഞ്ജു ; മികച്ച സ്‌കോർ സ്വന്തമാക്കി ചെന്നാ

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയിൽ ആദ്യ സെഞ്ച്വറി സ്വന്തമാക്കി ഫോമിലേയ്ക്ക് മടങ്ങി എത്തി സഞ്ജു സാംസൺ. 2026 സീസൺ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. 52 ബോളിൽ നിന്നാണ് സഞ്ജു മഞ്ഞ ജേഴ്‌സിയിലെ ആദ്യ സെഞ്ച്വറി നേടിയത്. 14 ഫോറും, മൂന്നു സിക്‌സറും പറത്തിയാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ തകർപ്പൻ പ്രകടനം. തുടർച്ചയായ മൂന്നു പരാജയവുമായി ഡൽഹിയ്‌ക്കെതിരെ ബാറ്റിംങിന് ഇറങ്ങിയ ചെന്നൈയ്ക്ക് ആശ്വാസം നൽകി രണ്ട് വിക്കറ്റിന് 212 എന്ന സ്‌കോർ ഉയർത്തിയാണ് സഞ്ജു ക്രീസ് വിട്ടത്.

Advertisements

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിനൊപ്പം സഹ ഓപ്പണറായി ക്രീസിൽ എത്തിയ ഗെയ്ദ്വാഗ് 18 പന്തിൽ 15 റൺ മാത്രമാണ് എടുത്തത്. സഞ്ജു ഒറ്റയ്ക്ക് ഒരു വശത്ത് സ്‌കോർ ഉയർത്തിയപ്പോൾ ആദ്യ വിക്കറ്റിൽ 62 റണ്ണാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ വിക്കറ്റ് നഷ്ടമില്ലാത ആദ്യമായി ചെന്നൈ മറികടക്കുകയും ചെയ്തു. ഗെയ്ദ്വാഗിനെ നിസങ്കയുടെ കയ്യിൽ എത്തിച്ച അക്‌സർ പട്ടേലാണ് ഡൽഹിയ്ക്ക് ആദ്യ ആശ്വാസം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മറുവശത്ത് സഞ്ജു അഴിഞ്ഞാടുകയായിരുന്നു. 39 പന്തിൽ നിന്നാണ് സഞ്ജു അര സെഞ്ച്വറി തികച്ചത്. റിതുരാജിന് പിന്നാലെ ക്രീസിൽ എത്തിയ ആയുമാേ്രത മികച്ച ഫോമിലായിരുന്നു. 36 പന്തിൽ 59 റണ്ണടിച്ച് മാേ്രത റിട്ടയേർഡ് ഔട്ടായി പോകുകയായിരുന്നു. മാേ്രത പുറത്തായതിനു പിന്നാലെ ശിവം ദുബൈ ക്രീസിൽ എത്തി. പിന്നാലെ കടന്നാക്രമണം നടത്തുകയായിരുന്നു സഞ്ജു. ആദ്യ മൂന്നു മത്സരത്തിലെയും പരാജയത്തിനു പിന്നാലെയാണ് സഞ്ജു സെഞ്ച്വറിയോടെ കളത്തിൽ തിരിച്ചെത്തിയത്.

Hot Topics

Related Articles