ജോലികള്‍ ഇല്ലാതാകും, പണത്തിന് വില കുറയും, 2026ല്‍ ലോകം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധികൾ; പ്രഖ്യാപനവുമായി ബാബാ വംഗ 

ബള്‍ഗേറിയ: ജോലികള്‍ ഇല്ലാതാകും, പണത്തിന് വില കുറയും, 2026ല്‍ ലോകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നു. സ്വർണവില അടക്കമുള്ളവയേക്കുറിച്ച്‌ ബള്‍ഗേറിയയിലെ ബാബ വംഗയുടെ പ്രവചനം ഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള സാമ്പത്തിക ബാധ്യതയേക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നത്. ബാബ വംഗയുടെ പ്രവചനമനുസരിച്ച്‌ 2026ല്‍ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുക. നിലവിലുള്ള പേപ്പർ കറൻസികളിലും ഡിജിറ്റല്‍ ഇടപാടുകളിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടാകും. ബാങ്കിംഗ് സംവിധാനങ്ങളുടെ തകർച്ച കാരണം ജനങ്ങള്‍ക്ക് പണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ആഗോള കടബാധ്യത വർധിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

Advertisements

സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ നിക്ഷേപകർ ലോഹങ്ങളിലേക്ക് തിരിയുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയരും. വെള്ളിക്കും ചെമ്പിനും സ്വർണ്ണത്തോളം പ്രാധാന്യം ലഭിക്കും. ചെമ്പിന്റെ ആവശ്യം വർധിക്കുന്നതിനാല്‍ അതിനെ ‘പുതിയ സ്വർണ്ണം’ എന്ന് വിളിക്കുന്ന കാലം വരുമെന്നും അവർ പറഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ യുദ്ധങ്ങളും അധികാരത്തിനായുള്ള മത്സരങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കും. 2026-ല്‍ കാലാവസ്ഥാ വ്യതിയാനം, ഭൂകമ്പങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ വിതരണ ശൃംഖലയെ ബാധിക്കുകയും സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും. ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് കാരണം തൊഴില്‍ നഷ്ടത്തിന് സാധ്യതയുണ്ടെന്നും സാമ്പത്തിക വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാബ വംഗയുടെ പല പ്രവചനങ്ങളും സത്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2026ൻ്റെ തുടക്കം മുതല്‍ സ്വർണ്ണവില തുടർച്ചയായി ഉയരുന്നത് അവരുടെ പ്രവചനം ശരിവെക്കുന്നതായാണ് പലരും കാണുന്നത്. ഓഹരി വിപണിയിലെ അസ്ഥിരതയും കേന്ദ്ര ബാങ്കുകള്‍ വലിയ അളവില്‍ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും ലോഹങ്ങളിലെ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ബള്‍ഗേറിയയില്‍ ജീവിച്ചിരുന്ന അന്ധയായ പ്രവാചകയാണ് ബാബ വംഗ. ലോകത്ത് നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുൻകൂട്ടി പ്രവചിച്ച്‌ അവർ പ്രശസ്തയായി. അവരുടെ പല പ്രവചനങ്ങളും സത്യമായിട്ടുണ്ട്. 1911 ല്‍ ജനിച്ച്‌ 1996 ല്‍ തന്‍റെ 84 മത്തെ വയസില്‍ മരിച്ചെങ്കിലും വരാനിരിക്കുന്ന ഒരോ വര്‍ഷങ്ങളിലും എന്ത് സംഭവിക്കുമെന്ന ബാബ വംഗയുടെ മുന്‍ പ്രവചനങ്ങള്‍ ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. 1960 കളില്‍ ബള്‍ഗേറിയയിലെ പെട്രിച്ച്‌ മുനിസിപ്പാലിറ്റി ബാബ വംഗയെ ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസിന്‍റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സജസ്റ്റോളജിയില്‍ നിയമിച്ചിരുന്നു. എഴുത്തും വായനയും അറിയാത്ത അന്ധയായ വംഗയുടെ പ്രവചനങ്ങള്‍ ഇക്കാലയളവിലാണ് എഴുതപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

Hot Topics

Related Articles