ഫോട്ടോ : അക്ഷയതൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സില്‍ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു. സംസ്ഥാന സെക്രട്ടറി അരുൺ മല്ലർ, സംസ്ഥാന കൗൺസിൽ അംഗo സുധീർ കല്യാൺ, ഇ. കെ.വിജയരാജ്,എൻ. പുഷ്പലത തുടങ്ങിയവർ സമീപം
കോഴിക്കോട് : സ്വർണ്ണമാണ് സുരക്ഷിത നിക്ഷേപമെന്നും, ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കുംമുള്ള സമ്പാദ്യവുംമാണെന്ന് ഉപഭോക്താക്കൾ തിരിച്ചറിഞ്ഞ് കൂടുതൽ സ്വർണം വാങ്ങുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണവില 250 ശതമാനത്തോളം വിലവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും, കഴിഞ്ഞവർഷം അക്ഷയതൃതീയക്ക് വാങ്ങിയതിനേക്കാൾ 60% ത്തോളം ലാഭമാണ് സ്വർണത്തിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്ഷയതൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സ് ല്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അരുൺ മല്ലർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം സുധീർ കല്യാൺ, ഇ.കെ.വിജയരാജ്, എൻ.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.

