സംവിധായകൻ ജോൺ പോളിൻ്റെ പിതാവ്

കൊല്ലാട് : സിനിമ സംവിധായകൻ ജോൺ പോൾ ജോർജിൻ്റെ പിതാവ് കുന്നംപള്ളി കളത്തിൽപറമ്പിൽ കെ.വി.ജോർജ് (തങ്കച്ചൻ- 72 ) നിര്യാതനായി. സംസ്‌കാരം നാളെ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 9.30ന് കുന്നംപള്ളി കൈരളി വില്ലയിലെ ശുശ്രൂഷയ്ക്കു ശേഷം കടുവാക്കുളം ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. മൃതദേഹം ഇന്ന് ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും. ഭാര്യ: റീത്താമ്മ കുടമാളൂർ പ്ലാത്തോട്ടത്തിൽ കുടുംബാംഗം.
മകൾ: ഷാനെറ്റ് (ജിഷ , കുവൈറ്റ് ). മരുമക്കൾ : സുബി വർഗീസ് മെതിക്കളത്തിൽ കിഴക്കേപ്പറമ്പിൽ (പച്ച ചെക്കിടിക്കാട് , കുവൈറ്റ്). അന്നം കോച്ചാപ്പള്ളിൽ (കാലടി).

Advertisements

Hot Topics

Related Articles