ടെഹ്റാൻ : ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കു ന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പ്രഖ്യാപനം. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വൈസ്പ്രസിഡന്റ് ജെ.ഡി. വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
Advertisements
ഇറാനിലെ ആഭ്യന്തര കലഹങ്ങൾ കാരണമാണ് കൂടുതൽ ചർച്ചകൾ നടക്കാത്തതെന്ന് ട്രംപ് ആരോപിച്ചു. മാത്രമല്ല, വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാനിലെ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രം പ് കൂട്ടിച്ചേർത്തു.

