തലയോലപ്പറമ്പ് ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്തി

ഫോട്ടോ:തലയോലപ്പറമ്പ് ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ഭദ്രകാളിഅമ്മയുടെ പ്രീതിയ്ക്കായി ആചാര്യൻ ഗിരീഷ് മുരിയാടിൻ്റെ കാർമികത്വത്തിൽ നടന്ന കളമെഴുത്തും പാട്ടും

Advertisements

തലയോലപ്പറമ്പ് : ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ഭദ്രകാളിഅമ്മയുടെ പ്രീതിയ്ക്കായി നടത്തിയ കളമെഴുത്തും പാട്ടും വടക്കുപുറത്ത് വലിയ ഗുരുതിയും ഭക്തിനിർഭരമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിൻ്റെ വടക്കുവശത്ത് അലങ്കരിച്ച പന്തലിൽ ആചാരവിധിപ്രകാരം ഭദ്രകാളി രൂപം വർണപ്പൊടികളാൽ വരച്ചാണ് കളമെഴുത്തും പാട്ടും നടത്തിയത്. കളമെഴുത്തിനു പാട്ടിനും ഗിരീഷ് മുരിയാടിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കലാകാരൻമാർ പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന,ദീപകാഴ്ച, ചുറ്റുവിളക്ക് എന്നിവ ദർശിച്ച് മാത്താനമ്മയുടെ വരപ്രസാദം നേടാൻ നൂറുകണക്കിന് ഭക്തരാണെത്തിയത്.കളമെഴുത്തും പാട്ടും നടത്താനെത്തിയ ആചാര്യൻ ഗിരീഷ് മുരിയാടിന് ദീപാരാധനയ്ക്ക് ശേഷം വരവേൽപ് നൽകി.

തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് താലപൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് ഗിരീഷ് മുരിയാടിനെ മാത്താനം ക്ഷേത്ര സന്നിധിയിലേക്ക് വരവേറ്റത്. മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളിൽ, സെക്രട്ടറി കെ.കെ. ഷിനോജ്, ട്രഷറർ എം.ആർ.രജിമോൻ, വൈസ് പ്രസിഡൻ്റ് പി. എൻ.അജയകുമാർ, മഹിളാസമാജം പ്രസിഡൻറ് ലീലരമണൻ, സെക്രട്ടറി രതിബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles